Posts

HISTORY

  1950-കളുടെ തുടക്കത്തിൽ ആണ് കബനിഗിരി, മരക്കടവ് പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിക്കുന്നത്.  മരക്കടവ്, സീതാമൌണ്ട് സ്കൂളുകളിൽ നിന്ന് നാലാം ക്ളാസ്സ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുക എന്ന, പ്രദേശവാസികളുടെ തീവ്രമായ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് "സെന്റ് മേരീസ് എ യു പി സ്കൂൾ കബനിഗിരി". 1972 -ൽ പണിക്കഴിപ്പിച്ച ഈ കെട്ടിടം വിദ്യാലയമെന്ന യാഥാർത്ഥ്യമായത്തീരുവാൻ ഇന്നാട്ടുകാർ വളരയേറെ ആഗ്രഹിച്ചിരുന്നു. 1975-ൽ സ്കൂളിൽ പഠന പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും 1976 ജൂൺ 21-നാണ് സെന്റ് മേരീസ് എ.യു.പി സ്കൂൾ ആരംഭിക്കുന്നതിന് കേരള ഗവ. അഗീകാരം നൽകിയത്. മറ്റ് സ്കൂളുകളിൽ പഠിച്ചു കൊണ്ടിരുന്ന പ്രദേശ വാസികളായ കുട്ടികള തിരികെ ചേർത്ത് സ്കൂൾ യഥാർഥത്തിൽ പ്രവർത്തിച്ച് തുടങ്ങിയത് ജൂലൈ 26 മാത്രമാണ്.

ABOUT ME

Image
  മാനന്തവാടി രൂപത എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പുൽപ്പള്ളിയിലെ കബനിഗിരിയിൽ സ്ഥിതിചെയ്യുന്ന, ഒരു പ്രൈമറി വിദ്യാലയമാണ് സെന്റ് മേരീസ് യു പി എസ് കബനിഗിരി . 2024-25 ൽ ഇവിടെ 67 ആൺ കുട്ടികളും 60 പെൺകുട്ടികളും അടക്കം 127വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.